ശ്രീകൃഷ്ണജന്മഭൂമി 

Read more: Sreekrishna Janmabhoomi

എല്ലാ ഭാരതീയരും സംസ്കൃതഭാഷയെ ശക്തിപ്പെടുത്താൻ ശ്രമിക്കണം  - സ്വാമി വിജേന്ദ്ര പുരി 

സംസ്‌കൃതം ലാറ്റിൻ പോലെ ഒരു മൃതഭാഷയാണെന്നത് തെറ്റിധാരണ മാത്രമാണ് .സംസ്‌കൃതത്തിൽ ഒരു ദിനപത്രം പോലും ഇറങ്ങുന്നുണ്ട് .സംസ്‌കൃതഭാഷാ സ്നേഹികൾ ഭാരതത്തിൽ എമ്പാടും ഉണ്ട് .ലാറ്റിൻ പോലെ ഭാഷാപണ്ഡിതർ പഠിക്കുന്ന ഒരു ഭാഷ അല്ല സംസ്‌കൃതം .ഈശ്വരവിശ്വാസികളായ എല്ലാ ഹിന്ദുക്കളും സംസ്‌കൃതം പ്രാർത്ഥനകളിൽ ചൊല്ലാറുണ്ട് .ദേവീദേവ സ്തുതികൾ ,സ്ത്രോത്രങ്ങൾ എന്നിവയിൽ ഉള്ള സംസ്‌കൃതം കേട്ടാൽ മനസ്സിലാകും ഇന്നുള്ള ഭാഷകളിൽ ഏറ്റവും വൈകാരികമായ തലങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭാഷയാണത് .ഹിന്ദിയോ ,തമിഴോ ,തെലുങ്കോ ,കന്നഡ ,ബംഗാളിയോ ,ഗുജറാത്തിയോ നിങ്ങൾ സംസാരിച്ചാലും നിങ്ങൾ ഈശ്വരനെ ഓർക്കുമ്പോൾ  സംസ്‌കൃതമാണ് തെരെഞ്ഞെടുത്തത് .

Read more: All Indians Must Strengthen Samskritham Language

മാതൃ പഞ്ചകം - അമ്മയുടെ മഹത്വം

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം*,"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.അതാണ് 'മാതൃപഞ്ചകം'.

Read more: Mathrupanchakam - Greatness of the Mother (Malayalam)

മാതൃഭൂമിയുടെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെ ഹിന്ദുവിൻറെ ധർമ്മയുദ്ധം തുടങ്ങണം

• സ്വാമി വിജേന്ദ്രപുരി

ഓം തത് സത് 

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ എന്ന ഒരു പേരിൽ ഒരു നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് വിവാദമായിരിക്കുകയാണ് .കേരളത്തിലെ ഹൈന്ദവരായ അമ്മമാരെയും പെങ്ങന്മാരെയും അടച്ചാക്ഷേപിച്ച ഒരു ലേഖനം വളരെ നിരുത്തരവാദപരമായി മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി.ഒരു പരിഷ്‌കൃതസമൂഹത്തിന് ലജ്ജ തോന്നുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് പൊതുസമൂഹത്തിലേക്ക് ഇറക്കിവിട്ടിരിക്കുന്നത് .ഹിന്ദുവിരുദ്ധരായ മാതൃഭൂമിയും മറ്റും ഹൈന്ദവരായ നമ്മളെ ഇത്രമാത്രം തരം താഴ്ത്തുമ്പോഴും ആ അധിക്ഷേപത്തെ നമ്മൾ തലകുനിച്ചു സ്വീകരിക്കുന്ന രീതി ഇനിയെങ്കിലും ഹൈന്ദവരായ നമ്മൾ മാറ്റേണ്ടതായിട്ടുണ്ട് . ഭൂരിപക്ഷസമൂഹമെന്ന് മുഖ്യധാരയിൽ അറിയപ്പെടുന്ന ഹിന്ദു സമൂഹത്തിന് പത്രം വിറ്റു ആ സമൂഹത്തിന്റെ പണം കൊണ്ട് കെട്ടിപ്പടുത്ത ഒരു മുൻനിര മാധ്യമ സ്ഥാപനം ഇന്നിപ്പോൾ പടർന്നു പന്തലിച്ചു പണവും അധികാരവും അധികാരസ്ഥാനങ്ങളിൽ ഉള്ള ഉന്നതരുമായി ഉള്ള ബന്ധങ്ങളും  നേടി ശക്തരായപ്പോൾ അതേ സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാതെ കണ്ടു ഈ ജനത ഇത്ര മാത്രം തലകുനിച്ചു നില്കുന്നത് കണ്ടു നമുക്ക് വേദനയുണ്ട് .ഇപ്പോൾ ബഹുമാന്യനായ  എൻ.എസ്.എസ്സിന്റെ  ജനറൽ സെക്രട്ടറിയും സമാരാധ്യരായ എല്ലാ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ നേതാക്കളും ശക്തമായി എതിർപ്പ് അറിയിച്ചു .അതിനെ തുടർന്ന് ഹിന്ദു സമൂഹം ശക്തമായി പ്രതികരിക്കുന്നുണ്ട് .ഇതിന് മറുപടിയായി ചെയ്ത തെറ്റിൽ ലവലേശം പശ്ചാത്താപം ഇല്ലാതെ അഹങ്കാരത്തിൻ്റെ ഭാഷ ഉപയോഗിച്ച മാതൃഭൂമിയെ നന്മയുടെ മാർഗ്ഗത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ മഹാത്മജി , അരവിന്ദമഹർഷിയും മറ്റും പണ്ട് ദുഷ്ടന്മാരായ ബ്രിട്ടീഷ് രാക്ഷസന്മാരോട് എടുത്ത അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണമാർഗ്ഗമാണ് ഹിന്ദുക്കൾ അനുഷ്ഠിക്കുന്നത് എന്നത് നമ്മെ സന്തോഷിപ്പിക്കുന്നു.ശക്തമായ സന്ദേശം ഹിന്ദുവിനെ അധിക്ഷേപിക്കുന്ന മ്ലേച്ചന്മാർക്കും ഹിന്ദുവിന്റെ മേൽ കുതിരകയറാൻ വെമ്പുന്ന കപടബുദ്ധിജീവികൾക്കും  കൊടുക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരെയും പോലെ ആത്മാഭിമാനത്തോടെ ജീവിക്കാൻ ഹിന്ദുക്കൾക്കും ഇവിടെ അവകാശമുണ്ട്.നമ്മെ വേദനിപ്പിച്ചപ്പോൾ ഇപ്പോൾ ഉണർന്നത് പോലെ ശബരിമല തുടങ്ങിയ പ്രശ്നങ്ങളിൽ ഉണർന്ന് പ്രവർത്തിക്കൂ.ഭാരതത്തിന്റെ സംസ്‌കൃതിയെ ബഹുമാനിക്കുകയും എല്ലാ മനുഷ്യരെയും ഭേദഭാവമില്ലാതെ കാണുന്ന ഹൈന്ദവരായ നമുക്ക് വർഗീയവാദി എന്ന പേര് ചാർത്തിത്തരുമ്പോൾ ഭാരതത്തിന്റെ സഹിഷ്ണുത കാത്തുസൂക്ഷിക്കുകയും എല്ലാ മതങ്ങളോടും സാഹോദര്യം കാത്തുസൂക്ഷിക്കുന്ന നമ്മളല്ല വർഗീയവാദി എന്നും നമ്മെ അധിക്ഷേപിക്കുമ്പോൾ വാ പിളർന്ന് നമുക്ക് വേണ്ടി ഒരക്ഷരം മിണ്ടാനില്ലാത്ത  മൗനിബാബകളായ രാഷ്ട്രീയക്കാരെയും സാംസ്കാരിക നായകന്മാരെയും മനസ്സിലാക്കിക്കുക.

Read more: Hindus Must Wake Up to Fight Against Insinuations from Mathrubhumi Media Group


എന്താണ് വേദം?

സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

വേദങ്ങള്‍ എത്ര? ഏതെല്ലാം?

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം

ഓരോ വേദത്തിന്റെയും വിഷയമെന്താണ്?

ഋഗ്വേദം - ജ്ഞാനം

യജുര്‍വേദം - കര്‍മ്മം

സാമവേദം -  ഉപാസന

അഥര്‍വവേദം - വിജ്ഞാനം

ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.

ഋഗ്വേദം - 10522 മന്ത്രങ്ങള്‍

യജുര്‍വേദം - 1975 മന്ത്രങ്ങള്‍

സാമവേദം -  1875 മന്ത്രങ്ങള്‍

അഥര്‍വവേദം - 5977 മന്ത്രങ്ങള്‍

നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍

Read more: What are Vedas (Malayalam)?

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design