എന്താണ് വേദം?

സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

വേദങ്ങള്‍ എത്ര? ഏതെല്ലാം?

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം

ഓരോ വേദത്തിന്റെയും വിഷയമെന്താണ്?

ഋഗ്വേദം - ജ്ഞാനം

യജുര്‍വേദം - കര്‍മ്മം

സാമവേദം -  ഉപാസന

അഥര്‍വവേദം - വിജ്ഞാനം

ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.

ഋഗ്വേദം - 10522 മന്ത്രങ്ങള്‍

യജുര്‍വേദം - 1975 മന്ത്രങ്ങള്‍

സാമവേദം -  1875 മന്ത്രങ്ങള്‍

അഥര്‍വവേദം - 5977 മന്ത്രങ്ങള്‍

നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍

വേദം എന്തിനു വേണ്ടി പ്രകാശിതമായി? 

സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.

ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?

ഋഗ്വേദം - അഗ്നി 

യജുര്‍വേദം - വായു

സാമവേദം -  ആദിത്യന്‍

അഥര്‍വവേദം - അംഗിരസ്

ആരാണ് ഋഷി?

ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോത്രങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.

എന്താണ് ഛന്ദസ്സ്?

ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.

ദേവതയുടെ നിര്‍വചനം എന്താണ്?

ദേവോ ദാന്വാദാ,  ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു.

ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?

പദാര്‍ത്ഥങ്ങളുടെ ഗുണകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.

യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?

ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം.

സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?

ഉപാസനയാണ് മുഖ്യവിഷയം.

അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?

അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ഠമല്ല

ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനവും ഉല്പത്തിസ്ഥാനവും  നാലു വേദങ്ങളാണ്. മതഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും പ്രാചീനമായ കൃതി അപൗരുഷേയമായ വേദങ്ങളാണ്.

(1) ഋക്ക് 

(2) യജൂസ് 

(3) സാമം 

(4) അഥര്‍വം

എന്നിങ്ങനെയാണ് ഈ വേദങ്ങള്‍ അറിയപ്പെടുന്നത്.   പരിശുദ്ധങ്ങളായ വേദങ്ങൾ അധ്യയനം ചെയ്യുന്നതിന് ആറു ശാസ്ത്രങ്ങള്‍ വിധിച്ചിട്ടുണ്ട്. ശിക്ഷ, വ്യാകരം, കല്പം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ് എന്നിവയാണ് അവ.

വൈദികദര്‍ശനങ്ങൾ:

1. സാംഖ്യം 

2. യോഗം 

3. വൈശേഷികം 

4. ന്യായം 

5. മീമാംസ 

6. വേദാന്തം

 

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design