എല്ലാ ഭാരതീയരും സംസ്കൃതഭാഷയെ ശക്തിപ്പെടുത്താൻ ശ്രമിക്കണം  - സ്വാമി വിജേന്ദ്ര പുരി 

സംസ്‌കൃതം ലാറ്റിൻ പോലെ ഒരു മൃതഭാഷയാണെന്നത് തെറ്റിധാരണ മാത്രമാണ് .സംസ്‌കൃതത്തിൽ ഒരു ദിനപത്രം പോലും ഇറങ്ങുന്നുണ്ട് .സംസ്‌കൃതഭാഷാ സ്നേഹികൾ ഭാരതത്തിൽ എമ്പാടും ഉണ്ട് .ലാറ്റിൻ പോലെ ഭാഷാപണ്ഡിതർ പഠിക്കുന്ന ഒരു ഭാഷ അല്ല സംസ്‌കൃതം .ഈശ്വരവിശ്വാസികളായ എല്ലാ ഹിന്ദുക്കളും സംസ്‌കൃതം പ്രാർത്ഥനകളിൽ ചൊല്ലാറുണ്ട് .ദേവീദേവ സ്തുതികൾ ,സ്ത്രോത്രങ്ങൾ എന്നിവയിൽ ഉള്ള സംസ്‌കൃതം കേട്ടാൽ മനസ്സിലാകും ഇന്നുള്ള ഭാഷകളിൽ ഏറ്റവും വൈകാരികമായ തലങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭാഷയാണത് .ഹിന്ദിയോ ,തമിഴോ ,തെലുങ്കോ ,കന്നഡ ,ബംഗാളിയോ ,ഗുജറാത്തിയോ നിങ്ങൾ സംസാരിച്ചാലും നിങ്ങൾ ഈശ്വരനെ ഓർക്കുമ്പോൾ  സംസ്‌കൃതമാണ് തെരെഞ്ഞെടുത്തത് .

 

എല്ലാ ഭാഷകളും സംസ്‌കൃതത്തിൽ നിന്നാണ് ഉണ്ടായത് .വികാരപരമായ കാരണങ്ങളാൽ തമിഴ് ജനത ഇത് അംഗീകരിക്കില്ല .അത് പോകട്ടെ .നിങ്ങളുടെ മലയാളം ,ഒഡിയ ,ഗുജറാത്തി, ഉറുദു ,ബംഗാളി സംസാരത്തിൽ കുറെ സംസ്‌കൃത വാക്കുകൾ നിങ്ങൾ പറയുന്നുണ്ട് .നമ്മൾ ഭാരതീയരുടെ ഒരു പ്രശ്നം നാം നമ്മെ ഒന്നിപ്പിക്കുന്ന സംസ്കൃതത്തിന്റെ നന്മയെ വിസ്മരിക്കുന്നു .അധിനിവേശക്കാരെ സന്തോഷിപ്പിക്കാൻ അമ്മയെ നാം മറക്കുന്നത് ശരിയാണോ ?ഭാരതം എന്ന് അതിൻ്റെ വേരുകളെ അംഗീകരിക്കുകയും അമ്മയെയും സാംസ്കാരിക ആധ്യാത്മിക അടിത്തറയെ പുണരുകയും നാം ശരിയായ സ്വാതന്ത്ര്യം നേടും .ഇന്നും വിദേശചിന്തകൾക്ക് അടിമകളാണ് നാം .സംസ്‌കൃതം ആരും പഠിക്കരുത് എന്ന് പറയുന്ന മഹാനുഭാവൻ മനോരോഗിയാണ്.സംസ്‌കൃതം നമ്മുടെ വേരാണ് .സംസ്‌കൃത ചിത്തരായ നമുക്ക് സംസ്കൃതത്തെ സംരക്ഷിക്കാം പുനർജ്ജീവിപ്പിക്കാം.ഇല്ലെങ്കിൽ കാലം നമ്മോട് പൊറുക്കില്ല .

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design