മനുഷ്യദൈവങ്ങളുടെ വളർച്ചയും പൈതൃകനന്മകളുടെ തളർച്ചയും

 

വ്യക്തികളുടെ വളർച്ചക്ക് വേണ്ടി ആത്മീയത വില്പന നടത്തുന്ന കാലഘട്ടമാണ് ഇത്.ആചാര്യന്മാർ നിലനിൽകുകയും മനുഷ്യദൈവങ്ങൾ നിലനില്കരുത് എന്നുമാണ് സന്യാസപരമ്പരയുടെ സങ്കൽപം.ആചാര്യന്മാര് നഷ്ടപ്പെടുകയും മനുഷ്യദൈവങ്ങൾ പടർന്ന് പന്തലിച്ചു നിൽക്കുന്നതാണ് ഇന്നത്തെ സ്ഥിതി.ഇവരുടെ വളർച്ചയോടൊപ്പം ഭാരതത്തിന്റെ പൈതൃകവും എല്ലാ നന്മകളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അഗസ്ത്യൻ ,പുലസ്ത്യൻ ,ഗർഗൻ, വസിഷ്ഠൻ ,ഭൃഗു ,അത്രി , ദത്താത്രേയൻ തുടങ്ങിയ പുണ്യപുരുഷന്മാർ ഭാരതത്തിന് പകർന്നു നൽകിയ പല മഹത്തത്വചിന്തകളും ഇന്നത്തെ ആചാര്യന്മാർക്ക് മനസിലാക്കിക്കൊടുക്കുവാൻ കഴിയാതെ പോകുന്നു.കാരണം അവരെല്ലാം മനുഷ്യദൈവങ്ങളുടെ പുറകെയാണ്. ഭാരതത്തിൻറെ പൈതൃകത്തെ മറന്നുപോകലാണ് ഇത്. ധർമത്തിൽ അധിഷ്ഠിതമാണ് ഭാരതത്തിൻറെ പൈതൃകം.ലോകത്തിന് നന്മ വരുത്തിവാനാണ് ഭാരതത്തിൻറെ ഋഷീശ്വരന്മാർ നമ്മെ പഠിപ്പിച്ചത്. ഹിന്ദു സംസ്കാരം നിർവചിക്കാൻ പറ്റാത്ത അത്രയും ആശയങ്ങൾ അടങ്ങിയതാണ്.നാം മറ്റു മതങ്ങളെ വിദ്വേഷത്തോടെ  കാണരുത്. സ്വന്തം മതവും സംസ്കാരവും ശരിയായി പഠിക്കാത്തതാണ് ഹിന്ദുവിൻറെ അപചയം. ഹിന്ദു ആചാര്യ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്വാമി സൗപർണിക വിജേന്ദ്ര പുരിയാണ് ഇക്കാര്യം പറഞ്ഞത്.

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design