എന്താണ് വേദം?

സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

വേദങ്ങള്‍ എത്ര? ഏതെല്ലാം?

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം

ഓരോ വേദത്തിന്റെയും വിഷയമെന്താണ്?

ഋഗ്വേദം - ജ്ഞാനം

യജുര്‍വേദം - കര്‍മ്മം

സാമവേദം -  ഉപാസന

അഥര്‍വവേദം - വിജ്ഞാനം

ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.

ഋഗ്വേദം - 10522 മന്ത്രങ്ങള്‍

യജുര്‍വേദം - 1975 മന്ത്രങ്ങള്‍

സാമവേദം -  1875 മന്ത്രങ്ങള്‍

അഥര്‍വവേദം - 5977 മന്ത്രങ്ങള്‍

നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍

Read more: What are Vedas (Malayalam)?

ഹിന്ദു ആചാര്യസഭ സന്ദേശം 2017

സമാദരണീയരായ എല്ലാ ഹൈന്ദവ വിശ്വാസികൾക്കും ആദ്യമായി ഹിന്ദു ആചാര്യസഭയുടെ അനന്തകോടി പ്രണാമം

അല്ലയോ ഹൈന്ദവ വിശ്വാസികളെ , നമ്മൾ ഹിന്ദുക്കളായി ജീവിച്ചിട്ടും ഹിന്ദുവിൻേറതായ യാതൊരു സാമൂഹ്യ പരിഗണനയും കിട്ടാത്ത വർഗ്ഗങ്ങളായി ജീവിക്കേണ്ടി വരുന്ന സാഹചര്യം നിങ്ങൾ ഓർക്കുക.മറ്റു മതസ്ഥർക്ക് ഇവിടെ എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി കൊടുത്ത് അവരെ പ്രീണിപ്പിക്കുമ്പോൾ വെറും വോട്ട് ചെയ്യുന്ന യന്ത്രമായി മാത്രം ഹിന്ദുസമൂഹത്തെ കാണുകയാണ് മാറി മാറി വരുന്ന സർക്കാരുകൾ .നിങ്ങൾ ഒന്നു ചിന്തിക്കുക .ഇവിടെ എത്ര വിദ്യാലയങ്ങൾ ഹിന്ദുവിനുണ്ട്? എത്ര ആതുരാലയം ഹിന്ദുവിനുണ്ട്?എത്ര മെഡിക്കൽ കോളേജുകൾ ഹിന്ദുവിനുണ്ട് ?  ഇതിനെ അപേക്ഷിച്ചു മറ്റു രണ്ടു മതവിഭാഗങ്ങൾക്കും ഓരോ സർക്കാരിലും അവർക്കാവശ്യമായ വകുപ്പുകൾ കൊടുത്തു കൊണ്ട് അവരുടെ ആവശ്യങ്ങൾ അവർ നിറവേറ്റുന്നു.ഇവിടെ ഹിന്ദുവിൻെറ പ്രതിനിധികളായി വരുന്ന ജനപ്രതിനിധികൾക്ക് ഹിന്ദുവെന്ന് പറയുന്നത് പോലും ആക്ഷേപമാണ്.ഒരു മുസ്ലീമും ഒരു ക്രൈസ്തവനും അവൻെറ ഏത് വിശ്വാസ രാഷ്ട്രീയക്കാരൻ ആണെങ്കിലും അവൻെറ മതത്തെ അംഗീകരിച്ചു കൊണ്ട് ഉച്ചത്തിൽ ഞാൻ ഈ മതസ്ഥനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അവൻ പ്രവർത്തിക്കുന്നത്.വെറും നോക്കുകുത്തിയായി ഭൂരിപക്ഷം എന്ന പേര് മാത്രം അവശേഷിപ്പിച്ച് ദാരിദ്ര്യത്തിൻേറയും രോഗപീഡയുടേയും വിദ്യാഭ്യാസമില്ലായ്മയുടേയും വഴികളിൽ ഭ്രാന്തനായി അലയുകയാണ് ഹിന്ദുസമൂഹം.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം കൊണ്ടും മതസ്വാധീനം കൊണ്ടും ന്യൂനപക്ഷങ്ങൾ എന്ന് പറയുന്ന മറ്റുമതസ്ഥർ അവരുടെ അധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്നു.ഇവിടെ ആരാണ് ന്യൂനപക്ഷം? ആരാണ് ഭൂരിപക്ഷം? നിങ്ങൾ ഓർക്കുക ഇപ്പോൾ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ ഒന്ന് ചേർന്ന് ഭൂരിപക്ഷമായി നിൽകുമ്പോൾ ഒറ്റപ്പെടലിൽ ഹിന്ദു ന്യൂനപക്ഷം ആകുന്നു.ഹൈന്ദവക്ഷേത്രങ്ങളേയും ഹൈന്ദവ  ആചാരം കേന്ദ്രങ്ങളേയും അപമാനിക്കുവാനും തകർക്കുവാനും ലക്ഷ്യമിട്ട് ഇവിടുത്തെ മറ്റുമതസ്ഥർ അവരുടെ അജണ്ട സാമ്പത്തിക ഘടനയിലൂടെ നടപ്പാക്കുന്നു.സ്വന്തം വർഗത്തെ പിച്ചി ചീന്തിയും അപമാനിച്ചും സ്വയം നശിച്ചു കൊണ്ട് ഹിന്ദു സമൂഹത്തെ ഇല്ലാതെ ആക്കുകയാണ്.ഇതിന് അറുതി വരുത്തണം.

Read more: Hindu Acharya Sabha Message 2017

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design